What Is Rollover Data In Vodafone in Malayalam | - Stabilizer Tech - Your Ultimate Source for Tech News & App Reviews 

What Is Rollover Data In Vodafone in Malayalam |

ന്ത്യയിൽ മൂന്നാമത്തെ സ്ഥാനത്ത് നിലകൊള്ളുന്ന ഒരു ഐഎസ്പി ശൃംഖലയാണ് വോഡഫോൺ എന്ന് പറയുന്നത് കഴിഞ്ഞ കുറെ കാലങ്ങൾക്കു മുമ്പ് ഐഡിയ മുതലായ ഐഎസ് പികൾ ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു  അഥവാ  പണ്ടുകാലങ്ങളിൽ ഇൻറർനെറ്റ് വേണ്ടി അവർ വാങ്ങിച്ചിരുന്ന വില എന്നു പറയുന്നത് ഏറെ കൂടുതലായിരുന്നു എന്നാൽ ഈ ഒരു സമയത്തേക്ക് അഥവാ ഏകദേശം 2015 ന് ശേഷമാണ് ജിയോ ഇന്ത്യയിൽ സ്ഥാപിതമായത്.

അതിനുശേഷം ഇൻറർനെറ്റ് ലോകത്തിൽ വളരെ വലിയ മാറ്റം ആണ് ജിയോ കൊണ്ടുവന്നത് വോഡഫോൺ ഐഡിയയുടെയും എയർടെൽ  എന്നിവയുടെയുടെ ചൂഷണത്തിൽ നിന്നും ആളുകളെ സംരക്ഷിക്കുവാൻ ജിയോക്ക് യഥാർഥത്തിൽ സാധ്യമായിട്ടുണ്ട് അതുകൊണ്ട് തന്നെയാണ് ഇൻ്റർനെറ്റിന് ഇപ്പോൾ വിപണിയിൽ വില കുറഞ്ഞു പോയത് ഇതു മുഖാന്തരം ഏതൊരു സാധാരണക്കാരനും ഇൻറർനെറ്റ് ഉപയോഗിക്കൽ വളരെ എളുപ്പമായി.

ഇൻറർനെറ്റ് സംവിധാനം ആദ്യമായി നിലവിൽ കൊണ്ടുവന്നത് അമേരിക്കൻ ഡിഫൻസ് ആണ് ഏകദേശം രണ്ടായിരത്തിനുശേഷം ആണ് ഇൻറർനെറ്റ് സേവനം കൂടുതൽ ആളുകളിലേക്ക് എത്തുവാൻ തുടങ്ങിയത് അതിനുമുൻപ് അമേരിക്കയുടെ ചില അടിസ്ഥാന കാര്യങ്ങൾ അവരുടെ ഡിഫൻസും ആയി ബന്ധപ്പെടുവാനും വേണ്ടിയായിരുന്നു ഇങ്ങനെയൊരു സംവിധാനം ഉപയോഗിച്ചിരുന്നത്.

പിന്നീട് ഇത് വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി യുഎസ് മറ്റു ആളുകളിലേക്ക് ഇത് എത്തണമെന്ന് ചിന്തയോടെ കൂടി മറ്റ് ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഇതിൽ ചില മാറ്റങ്ങൾ കൊണ്ട് വന്നു അഥവാ വീണ്ടും റീ ക്രിയേറ്റ് ചെയ്യുകയായിരുന്നു ഇതുമൂലം ഏതൊരു സാധാരണക്കാരനും തങ്ങളുടെ ഐഡികളും മറ്റുകാര്യങ്ങളും പങ്കുവെക്കൽ വളരെ എളുപ്പത്തിൽ സാധ്യമാക്കി.

എന്താണ് റോൾ ഓവർ ഡാറ്റ
What is rollover data

എല്ലാ ദിവസവും ഇൻറർനെറ്റ് ഉപയോഗിക്കുക എന്നുള്ളത് ചില സമയങ്ങളിൽ ബുദ്ധിമുട്ടേറിയതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാൻ വേണ്ടി അഥവാ നമ്മൾ ഉപയോഗിക്കുന്ന ഡേറ്റ കുറച്ച് മാത്രമേ ഉള്ളൂ എങ്കിൽ ബാക്കിയുള്ള ഡാറ്റ നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത വയായി മാറുന്നു സാധാരണയായി ഇങ്ങനെ ഉപയോഗിക്കാൻ പറ്റാത്ത ഡാറ്റ പിന്നീട് നമുക്ക് ഉപയോഗിക്കാൻ സാധിക്കില്ല എന്നാൽ ഈ ഓഫർ മൂലം നിങ്ങൾക്ക് ഉപയോഗിക്കാം ഈ ഓഫർ ശനി ഞായർ ദിവസങ്ങളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.

 കാരണം മറ്റൊന്നുമല്ല ഈ സമയങ്ങളിൽ ആയിരിക്കും നമ്മൾ കൂടുതലായും ഫ്രീയായി ഇരിക്കുവാൻ ചാൻസ് അതുകൊണ്ട് തന്നെയാണ് വോഡഫോൺ കമ്പനി ഇത്തരത്തിലൊരു ഓഫർ നിലവിൽ കൊണ്ടുവന്നത് ഈ ഓഫറിന് ഗുണം ലഭിക്കുക വോഡഫോണിൻ്റെ ഇൻ്റർനെറ്റ് ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും കാരണം വോഡഫോൺ മാത്രമേ ഇത്തരത്തിൽ ഒരു ഓഫർ നിലവിൽ ഇപ്പോൾ വിപണിയിൽ നൽകുന്നുള്ളൂ.

ചുരുക്കിപ്പറഞ്ഞാൽ നമുക്ക് ഈ ദിവസം ഉപയോഗിക്കാൻ പറ്റാത്ത ഡാറ്റകൾ മുഴുവനും ഞായറാഴ്ചയോ ശനിയാഴ്ചയോ ഉപയോഗിക്കാം ഇതിനെയാണ് റോൾ ഓവർ ഡാറ്റാ എന്ന് പറയുന്നത് ഈ ഓഫർ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും നിങ്ങൾക്ക് ചില സമയങ്ങളിൽ മെസ്സേജുകൾ ലഭിക്കുന്നതാണ് അതുവഴി ഈ ഓഫർ കഴിഞ്ഞു ഇല്ലയോ എന്ന് മനസ്സിലാക്കുവാൻ സാധിക്കും.
Code Copied!