What is two step verification |Stabilizertech.com|
What is two step verification in malayalam
പലർക്കും അറിയാത്ത പുതിയ പുതിയ ഫീച്ചറുകൾ പല കമ്പനികളും അവരുടെ അപ്ലിക്കേഷനിൽ കൊണ്ടു വന്നു കൊണ്ടിരിക്കുന്നു എന്നാൽ ഇവയൊന്നും എങ്ങനെയാണ് ഫലപ്രദമായി ഉപയോഗിക്കുക എന്ന് പലർക്കും അറിയില്ല അതിൽ പെട്ട ഒന്നു തന്നെയാണ് രണ്ടാം പാസ്സ്‌വേർഡ് ഉണ്ടാക്കിയെടുക്കുക എന്നുള്ളത്.
എന്തിനാണ് രണ്ടാമത് പാസ്സ്‌വേർഡ്?
ടെക് രംഗത്ത് പരിചയമില്ലാത്തവരായിരിക്കും ഇത്തരത്തിൽ ഒരു ചോദ്യം ചോദിക്കുക ഏത് സോഷ്യൽമീഡിയയും എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാം ഇത്തരത്തിലുള്ള ഹാക്കർമാരെ തടയുവാൻ ഉപയോഗിക്കുന്ന ഒന്നാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ.
ഇത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത്?
പല സോഷ്യൽ മീഡിയ അക്കൗണ്ട് കളിലും ഇത്തരത്തിൽ ഒരു ഫീച്ചർ ലഭ്യമാണ് എന്നാൽ പലർക്കും ഇത് എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത് എന്ന് അറിയുകയില്ല. അത്തരക്കാർക്ക് ടു സ്റ്റെപ്പ് വേരഫിക്കേഷൻ എപ്പോൾ ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല.
ഈ സംവിധാനം പ്രവർത്തിക്കുന്നത് നമ്മളുടെ മൊബൈൽ ഫോണിൻറെ സഹായത്തോടുകൂടി തന്നെയാണ് കുറച്ചുകൂടി വിശദമാക്കി പറഞ്ഞാൽ എല്ലാവരുടെയും ഫോണിൽ ഒരു സിം എങ്കിലും ഉണ്ടാവും ഈ ഒരു സിമ്മിൽ ഓടിപി വരുകയും അത് ഏത് സോഷ്യൽ മീഡിയയിൽ ആണോ നിങ്ങൾ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ നൽകിയിട്ടുള്ളത് ആ ഒരു അപ്ലിക്കേഷനിൽ നിങ്ങൾക്ക് ലഭിച്ച ഒടിപി അഥവാ ആറക്ക നമ്പർ ടൈപ്പ് ചെയ്തു നൽകിയാൽ മാത്രമേ ഒരു ഉപഭോക്താവിനു അല്ലെങ്കിൽ ഒരു ഹാക്കറിനോ ആ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ.
ഇങ്ങനെ ചെയ്താൽ നമ്മളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടില്ല? ഇത് വളരെ സുരക്ഷിതമാണോ?
ഏതൊരു സോഷ്യൽ മീഡിയ അക്കൗണ്ടും എപ്പോ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നത് വാസ്തവമായ കാര്യമാണ്.
നമ്മുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ഈ ആറക്ക നമ്പറായ ഒടിപി ബൈപ്പാസ് ചെയ്യുവാനും ഒരു സമർത്ഥനായ ഹാക്കറിനു സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ഇൻറർനെറ്റ് ഉപയോഗിച്ചു കൊണ്ട് നിങ്ങൾ എന്ത് കാര്യം ചെയ്താലും അതെല്ലാം തന്നെ കുറച്ചു ദിവസങ്ങൾ അല്ലെങ്കിൽ മിനിട്ടുകൾക്ക് അകം കണ്ടുപിടിക്കാനും സാധിക്കുന്നതാണ്.
ഇൻറർനെറ്റ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾ ചെയ്യുന്ന എന്തു കാര്യവും അത്രയ്ക്ക് സൈഫ് അല്ല. എന്ന കാര്യം കൂടി മനസ്സിലാക്കുവാൻ ശ്രമിക്കുക.
ഒരു വിദഗ്ധനായ ഹാക്കർക്ക് മാത്രമേ ഇത്തരത്തിലുള്ള ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഇല്ലാതെ അകത്തു കടക്കുവാൻ സാധിക്കുകയുള്ളൂ എന്നതു കൊണ്ടു തന്നെ നിങ്ങൾ സൈഫ് ആണ്.
അപ്പോൾ സിമ്മും ആയി കണക്ട് ചെയ്തതു കൊണ്ട് ഒരു പക്ഷേ സിം കാണാതെ പോയാൽ നമ്മളുടെ അക്കൗണ്ട് തിരികെ കിട്ടുമോ?
ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യുമ്പോൾ തീർച്ചയായും നിങ്ങളുടെ സിം ഉണ്ടായിരിക്കണം അല്ലാത്തപക്ഷം കുറച്ചു ബുദ്ധിമുട്ടായിരിക്കും കാരണം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടർച്ചയായി ഹാക്ക് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതു കൊണ്ടു തന്നെ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ നിർമ്മാതാക്കൾ ഇതിൽ ഗൗരവമായി ശ്രദ്ധ ചെലുത്താറുണ്ട്.
അതു കൊണ്ടു തന്നെ അക്കൗണ്ട് തിരിച്ചു കിട്ടുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ് എന്നാൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ പലരീതിയിൽ ചെയ്യാവുന്നതാണ് അതു കൊണ്ടു തന്നെ ബുദ്ധിമുട്ട് കുറവാണ് എന്ന് പറയാം.
നമ്മുടെ മൊബൈൽ ഫോൺ നെറ്റ് ഉപയോഗിക്കുന്നതോടൊപ്പം ആണ് നിങ്ങൾ ഈ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യുന്നത് എങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഓട്ടോമാറ്റിക്കായി തുറന്നു വരുന്നതായിരിക്കും അപ്പോൾ അതിൽ നോ എന്നും എസ് എന്നും കാണുവാൻ സാധിക്കുന്നതാണ് ഇതിനർത്ഥം നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ഉണ്ടോ ഇല്ലയോ എന്നാണ്.
ഇത്തരത്തിൽ നമ്മളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തിരികെ കിട്ടുന്നതായിരിക്കും എങ്കിലും ചിലർ ഇതിനെ കുറിച്ച് മോശം അഭിപ്രായമാണ് പറയുന്നത് എൻറെ ഫോണിൽ ഇങ്ങനെയൊന്നും ചോദിക്കുന്നില്ല എന്നൊക്കെ ചിലർ പറയാറുണ്ട് അത്തരക്കാർക്ക് മറ്റൊരു വഴി കൂടി ഉണ്ട്.
ടു സ്റ്റെപ്പ് വെരിഫിക്കേഷൻ മറ്റൊരു അപ്ലിക്കേഷൻ സഹായത്തോടുകൂടി നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് വരുന്ന ഓടിപി പകരം ഈ അപ്ലിക്കേഷനിൽ വരുന്ന ആറക്ക നമ്പർ ടൈപ്പ് ചെയ്താൽ മതിയാവും.
യാദൃശ്ചികമായി നിങ്ങളുടെ ഫോണിൽ നിന്നും ഈ അപക്കേഷൻ അറിയാതെ ഡിലീറ്റ് ആയി പോവുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പിന്നീട് തിരിച്ചു കിട്ടുകയില്ല എന്നതിൽ യാതൊരു സംശയവും വേണ്ട.
ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചു കൊണ്ട് ചിലരെങ്കിലും ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്തിട്ടുണ്ടാവും അത്തരക്കാർ അറിയാതെ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തിട്ടും ഉണ്ടാവും.
ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യുന്ന അപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യപ്പെട്ടാൽ എന്ത് ചെയ്യും?
പലരും ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ആപ്ലിക്കേഷനിൽ ചെയ്യാറുണ്ട് അതാണ് കുറച്ചു കൂടി സുഖം കാരണം നമുക്ക് ലഭിക്കുന്ന ആറക്ക നമ്പർ ഈ ഒരു അപ്ലിക്കേഷൻ മുഖാന്തരം കോപ്പി ചെയ്തു കൊണ്ട് നമുക്ക് ആവശ്യമായ സ്ഥലത്ത് പേസ്റ്റ് ചെയ്യാം.
ഇനി അഥവാ ഈ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ടെങ്കിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യുന്നതിനു മുൻപ് ഒരു ക്യു ആർ കോഡ് അല്ലെങ്കിൽ ഒരു സെക്യൂരിറ്റി കോഡ് കിട്ടും അത് തീർച്ചയായും സൂക്ഷിച്ചു വെക്കണം എങ്കിൽ മാത്രമേ വീണ്ടും നമുക്ക് ഈ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു കൊണ്ട് വീണ്ടും നമുക്ക് നമ്മളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തിരികെ കൊണ്ടുവരാം.
പിന്നീട് നമുക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ടതില്ല എങ്കിൽ അങ്ങനെയും ആവാം.
എങ്ങനെയാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യുക?
നിങ്ങൾ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിന് ആണ് ചെയ്യുന്നതെങ്കിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് എടുത്തതിനു ശേഷം അതിൽ സെക്യൂരിറ്റി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ശേഷം അവിടെ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എന്ന് കാണാം ഭാവിയിൽ ഈ ഓപ്ഷൻ ഇവിടെത്തന്നെ ഉണ്ടായിരിക്കണമെന്നില്ല അതു കൊണ്ട് ഗൂഗിൾ അക്കൗണ്ട് എടുത്തതിനുശേഷം ഒന്ന് തിരിഞ്ഞു നോക്കുക.
ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഓഫ് ആണെങ്കിൽ അവിടെ ഓൺ ആണെന്ന് കാണിച്ചാൽ മാത്രമേ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ വർക്ക് ചെയ്യാൻ തുടങ്ങുകയുള്ളൂ.
ടു സ്റ്റെപ് വെരിഫിക്കേഷൻ എന്ന ഓപ്ഷനിൽ അമർത്തിയാൽ താഴെയുള്ള ചിത്രം 1.1 ശ്രദ്ധിക്കുക.
ശേഷം Get Start എന്ന ബട്ടണിൽ അമർത്തി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് പാസ്സ്‌വേർഡ് നൽകുക
പിന്നീട് നിങ്ങളുടെ ഫോൺ നമ്പർ നൽകുക ശേഷം അതിനോട് ഒരു ഓടിപി വരും അതിനു ശേഷം ആ ഒടിപി ചോദിച്ച ഭാഗത്ത് നിൽക്കുക ഇതോടുകൂടി നിങ്ങളുടെ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഓൺ ആയിട്ടുണ്ടാവും.
ഇനിയും നിങ്ങൾക്ക് ചോദ്യങ്ങൾ ഉണ്ടാവും അവ കമൻറ് രേഖപ്പെടുത്തുക തീർച്ചയായും മറുപടി ലഭിക്കും.
Post a Comment